1745 - Historia Ecclesiae Malabaricae cum Diamperitana Synodo

Item

Title
la 1745 - Historia Ecclesiae Malabaricae cum Diamperitana Synodo
en 1745 - History of the Malabar Church with the Synod of Diamper
Translator
Date published
1745
Number of pages
576
Alternative Title
Historia Ecclesiae Malabarica Cum Diamperitina Synodo
Language
Date digitized
Blog post link

Abstract
en Historia Ecclesiae Malabarica Cum Diamperitana Synodo (1745), compiled and translated into Latin by the Augustinian scholar Joannes Facundi Raulin, is a seminal source documenting the ecclesiastical subjugation and Latinization of the Saint Thomas Christians of Kerala, India. Translated primarily from original 17th-century Portuguese documents—including the decrees of Archbishop Aleixo de Menezes and António de Gouveia’s Jornada (1606)—this work marks the first time these colonial records were made accessible to the broader European scholarly community via Latin, the universal language of the Western Church.The volume provides a comprehensive historical narrative of the Malabar Church. The core of the text focuses on the controversial Synod of Diamper (1599), detailing the canonical decrees, liturgical modifications, and systematic suppression of indigenous Christian customs enforced by the Portuguese Padroado.
ml Historia Ecclesiae Malabarica Cum Diamperitana Synodo (1745) എന്ന കൃതി, Joannes Facundi Raulin സമാഹരിക്കുകയും ലാറ്റിനിലേക്ക് വിവർത്തനം ചെയ്യുകയും ചെയ്തതാണ്. കേരളത്തിലെ നസ്രണികൾ നേരിട്ട സഭാപരമായ അധീനവൽക്കരണത്തെയും ലാറ്റിൻവൽക്കരണത്തെയും രേഖപ്പെടുത്തുന്ന പ്രധാനപ്പെട്ട ഒരു ചരിത്രസ്രോതസായി ഈ കൃതി കണക്കാക്കപ്പെടുന്നു. ആർച്ച്‌ബിഷപ്പ് Aleixo de Menezes പുറത്തിറക്കിയ ഉത്തരവുകളും António de Gouveia എഴുതിയ Jornada (1606) പോലുള്ള പതിനേഴാം നൂറ്റാണ്ടിലെ പോർച്ചുഗീസ് രേഖകളും അടിസ്ഥാനമാക്കി പ്രധാനമായും ലാറ്റിനിലേക്ക് വിവർത്തനം ചെയ്ത ഈ ഗ്രന്ഥം, ഈ കോളോണിയൽ രേഖകൾ ആദ്യമായി യൂറോപ്യൻ പാഠ്യലോകത്തിന് ലഭ്യമാക്കി. അന്നത്തെ പാശ്ചാത്യ പാഠ്യലോകത്തിൻ്റെ സർവസാധാരണ ഭാഷയായ ലാറ്റിൻ വഴിയാണ് ഈ രേഖകൾ പ്രചരിച്ചത്. ഗ്രന്ഥത്തിൻ്റെ മുഖ്യഭാഗം വിവാദപരമായ ഉദയംപേരൂർ സുനഹദോസിനെ (1599) കേന്ദ്രീകരിച്ചാണ്. പോർച്ചുഗീസ് സഭാസംവിധാനത്തിൻ്റെ ഭാഗമായി നടപ്പാക്കിയ നിയമ നിർദേശങ്ങളും, ആരാധനക്രമങ്ങളിലെ മാറ്റങ്ങളും, സ്വദേശീയ ക്രൈസ്തവ ആചാരങ്ങളുടെ ക്രമബദ്ധമായ അടിച്ചമർത്തലും ഇതിൽ വിശദമായി പ്രതിപാദിക്കുന്നു.ഈ ഗ്രന്ഥം മലബാർ സഭയുടെ സമഗ്രമായ ചരിത്രവിവരണം നൽകുന്നുണ്ട്.