Cover of കേരള മലയാള പദ്യപാഠാവലി - സ്റ്റാൻഡാർഡ് 10

കേരള മലയാള പദ്യപാഠാവലി - സ്റ്റാൻഡാർഡ് 10

Kerala Malayala Padyapadavali - Standard 10

Year
1961
Pages
74
Language
Malayalam
Views
32
Downloads
2

Release notes

1961 ൽ പത്താം ക്ലാസ്സിൽ  പഠിച്ചവർ മലയാളപുസ്തകമായി ഉപയോഗിച്ച കേരള മലയാള പദ്യപാഠാവലി - സ്റ്റാൻഡാർഡ് 10 എന്ന പാഠപുസ്തകത്തിന്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്.

മുൻ കാലങ്ങളിൽ പാഠപുസ്തകങ്ങളിൽ പദ്യങ്ങൾ മാത്രമടങ്ങിയവയും, ഗദ്യങ്ങൾ മാത്രമുള്ളതുമായ പ്രത്യേക പുസ്തകങ്ങളായിരുന്നു പാഠ്യപദ്ധതിയിൽ ഉണ്ടായിരുന്നത്. അപ്രകാരമുള്ള പദ്യങ്ങൾ മാത്രമടങ്ങിയ ഒരു പാഠപുസ്തകമാണ് ഇത്. കേരളവർമ്മ കോയിത്തമ്പുരാൻ, വള്ളത്തോൾ, കുമാരനാശാൻ, ഉള്ളൂർ, നാലപ്പാട്ട് നാരായണമേനോൻ, ജി. ശങ്കരക്കുറുപ്പ്, പി. കുഞ്ഞിരാമൻ നായർ, ബാലാമണിയമ്മ തുടങ്ങിയ പ്രശസ്ത കവികളുടെ കവിതകളാണ് ഇതിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ലഭ്യമാക്കിയത്.

ശ്രീ ഡൊമിനിക് നെടുമ്പറമ്പിൽ എളമക്കര ഗവണ്മെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും വിരമിച്ച അധ്യാപകനാണ്. മികച്ച അധ്യാപകനുള്ള രാഷ്ട്രപതിയുടെ സ്വർണ്ണമെഡൽ നേടിയ അധ്യാപകനായിരുന്ന അദ്ദേഹം കൊച്ചി കോർപറേഷൻ്റെ വിദ്യാഭ്യാസ ആസൂത്രണരംഗത്ത് റിസോഴ്സ് പേഴ്സണായും പ്രവർത്തിച്ചികുന്നു. . കൊച്ചിയിലെ സാമൂഹ്യസാംസ്കാരികരംഗങ്ങളിലെ സജീവ സാന്നിദ്ധ്യമായിരുന്ന അദ്ദേഹം 2025 ജനുവരി 24നാണ് നിര്യാതനായത്. ഗ്രന്ഥപ്പുരയിലേക്ക് അനേകം പാഠപുസ്തകങ്ങൾ ഡിജിറ്റൈസേഷനു വേണ്ടി നൽകിയ ഭാഷാസ്നേഹി കൂടിയാണ് ശ്രീ ഡൊമിനിക് നെടുമ്പറമ്പിൽ.

പാഠപുസ്തകങ്ങൾ പൊതുവെ ഗ്രന്ഥശാലകളിൽ കാണുക അപൂർവ്വമാണ്. അഥവാ ഉണ്ടെങ്കിൽ തെന്നെ ആരെങ്കിലും സംഭാവനയായി നൽകിയ കുറച്ചു പുസ്തകങ്ങളേ ഉണ്ടാകാൻ സാധ്യതയുള്ളൂ. അദ്ദേഹം ഡിജിറ്റൈസേഷനായി നൽകിയ പുസ്തകങ്ങൾ ഒരു പക്ഷെ മറ്റൊരു ഗ്രന്ഥശാലയിലും ലഭ്യമല്ലാത്ത അമൂല്യമായ ശേഖരമായിരുന്നു. ഗ്രന്ഥപ്പുരയും കേരളീയ സമൂഹവും ഡൊമിനിക് മാഷിനോട് കടപ്പെട്ടിരിക്കുന്നു.

Permalink

Subjects


Cite this document

കേരള മലയാള പദ്യപാഠാവലി - സ്റ്റാൻഡാർഡ് 10. 1961. Granthappura. Accessed November 22, 2026. https://gpura.org/items/1961-kerala-malayala-padyapadavali/.

കേരള മലയാള പദ്യപാഠാവലി - സ്റ്റാൻഡാർഡ് 10. 1961, Granthappura, gpura.org/items/1961-kerala-malayala-padyapadavali/. Accessed 22 Nov. 2026.

കേരള മലയാള പദ്യപാഠാവലി - സ്റ്റാൻഡാർഡ് 10. (1961). Granthappura. https://gpura.org/items/1961-kerala-malayala-padyapadavali/

കേരള മലയാള പദ്യപാഠാവലി - സ്റ്റാൻഡാർഡ് 10 (1961). Granthappura. Available at: https://gpura.org/items/1961-kerala-malayala-padyapadavali/ (Accessed: 22 November 2026).

BibTeX

@misc{gpura15373,
  title = {{കേരള മലയാള പദ്യപാഠാവലി - സ്റ്റാൻഡാർഡ് 10}},
  year = {1961},
  howpublished = {Granthappura},
  url = {https://gpura.org/items/1961-kerala-malayala-padyapadavali/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.