Cover of പുതിയനിയമത്തിലെ ലെഖനങ്ങൾ

പുതിയനിയമത്തിലെ ലെഖനങ്ങൾ

Puthiya Niyamathile Lekhanangal

Year
1852
Pages
346
Language
Malayalam
Views
55
Downloads
0

About this document

പുതിയ നിയമത്തിലെ ലേഖനങ്ങൾ (1852) ബാസൽ മിഷൻ പ്രസ്സ്, തലശ്ശേരിയിൽ കല്ലച്ചിൽ (ലിത്തോഗ്രഫി) അച്ചടിച്ച ഒരു പ്രധാന മലയാള ഗ്രന്ഥമാണ്. ജർമ്മൻ മിഷണറിയും മലയാള ഭാഷാപണ്ഡിതനുമായ ഹെർമ്മൻ ഗുണ്ടർട്ട് സമാഹരിക്കുകയും സംശോധനം ചെയ്യുകയും ചെയ്ത ഈ ഗ്രന്ഥത്തിൽ ബൈബിളിലെ പുതിയ നിയമത്തിലെ ആദ്യ നാല് സുവിശേഷങ്ങളും അപ്പൊസ്തോല പ്രവർത്തികളും കഴിഞ്ഞുള്ള 21 ലേഖനങ്ങളുടെയും വെളിപാടുപുസ്തകത്തിൻ്റെയും മലയാള പരിഭാഷയാണ് അടങ്ങിയിട്ടുള്ളത്. ഇന്നത്തെ സത്യവേദപുസ്തകത്തിൻ്റെ രൂപീകരണത്തിന് ആധാരമായ വിവർത്തനങ്ങളിൽ ഒന്നായതിനാൽ മലയാള ബൈബിൾ പരിഭാഷാചരിത്രത്തിൽ ഈ ഗ്രന്ഥത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. ലിപിപരമായി, 1847-ൽ പ്രസിദ്ധീകരിച്ച 'സുവിശേഷ കഥകൾ' എന്ന ഗ്രന്ഥത്തിൻ്റെ സവിശേഷതകൾ ഇതിലും തുടരുന്നതായി കാണാം. സംവൃതോകാരം സൂചിപ്പിക്കാൻ ചന്ദ്രക്കല ഉപയോഗിച്ച രീതി ഈ ഗ്രന്ഥത്തിലും നിലനിൽക്കുന്നുവെങ്കിലും, 1847-ലെ പതിപ്പിൽ അക്ഷരത്തിൻ്റെ മധ്യഭാഗത്ത് കാണപ്പെട്ടിരുന്ന ചന്ദ്രക്കലയുടെ സ്ഥാനം ചിലയിടങ്ങളിൽ ഇന്നത്തെ രീതിപോലെ അക്ഷരത്തിന്റെ വലതുവശത്തേക്ക് മാറിത്തുടങ്ങുന്നതായി നിരീക്ഷിക്കാം. അതിനാൽ മലയാള ലിപിയുടെ പരിണാമഘട്ടങ്ങൾ പഠിക്കുന്നതിനും ബൈബിൾ വിവർത്തനചരിത്രം മനസ്സിലാക്കുന്നതിനും ഈ ഗ്രന്ഥം വിലപ്പെട്ട സ്രോതസ്സാണ്.

People

Subjects


Cite this document

ഹെർമൻ ഗുണ്ടർട്ട്. പുതിയനിയമത്തിലെ ലെഖനങ്ങൾ. 1852. Granthappura. Accessed November 22, 2026. https://gpura.org/items/1852-puthiyaniyamathile-lekhanangal/.

ഹെർമൻ ഗുണ്ടർട്ട്. പുതിയനിയമത്തിലെ ലെഖനങ്ങൾ. 1852, Granthappura, gpura.org/items/1852-puthiyaniyamathile-lekhanangal/. Accessed 22 Nov. 2026.

ഹെർമൻ ഗുണ്ടർട്ട്. (1852). പുതിയനിയമത്തിലെ ലെഖനങ്ങൾ. Granthappura. https://gpura.org/items/1852-puthiyaniyamathile-lekhanangal/

ഹെർമൻ ഗുണ്ടർട്ട് (1852) പുതിയനിയമത്തിലെ ലെഖനങ്ങൾ. Granthappura. Available at: https://gpura.org/items/1852-puthiyaniyamathile-lekhanangal/ (Accessed: 22 November 2026).

BibTeX

@misc{gpura11040,
  author = {{ഹെർമൻ ഗുണ്ടർട്ട്}},
  title = {{പുതിയനിയമത്തിലെ ലെഖനങ്ങൾ}},
  year = {1852},
  howpublished = {Granthappura},
  url = {https://gpura.org/items/1852-puthiyaniyamathile-lekhanangal/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.