1955 - കേരളത്തിലെ കർമ്മെലാരാമം - ജെ. ഹില്ലാരിയോൻ

Item

34 Reads 5 Downloads
Title
ml 1955 - കേരളത്തിലെ കർമ്മെലാരാമം - ജെ. ഹില്ലാരിയോൻ
en 1955 - Keralathile Karmalaramam - J. Hillarion
Date published
1955
Number of pages
76
Language
Date digitized
Blog post link

Abstract
കേരള കർമ്മലീത്താ സുറിയാനി സഭയുടെ കാനോനിക സ്ഥാപനത്തിൻ്റെ ശതാബ്ദിപൂർത്തി സ്മാരകമായി ജൂബിലി ആഘോഷക്കമ്മിറ്റി പ്രസിദ്ധീകരിച്ചതാണ് കേരളത്തിലെ കർമ്മെലാരാമം അഥവാ കേരള സുറിയാനി കർമ്മെലീത്താ സഭയുടെ സേവനചരിത്ര സംഗ്രഹം എന്ന ഈ പുസ്തകം. കേരളത്തിൽ കർമ്മെലീത്താ പാരമ്പര്യം രൂപപ്പെട്ടതിൻ്റെ പശ്ചാത്തലവും അതിൻ്റെ വളർച്ചയും വിവിധ കേന്ദ്രങ്ങളിലേക്കുള്ള വ്യാപനവും ഗ്രന്ഥം പ്രതിപാദിക്കുന്നു. വൈദികരും സന്യാസികളും നടത്തിയ ആത്മീയ ശുശ്രൂഷ, വിദ്യാഭ്യാസ പ്രവർത്തനം, മിഷൻ പ്രവർത്തനം, സ്ഥാപനങ്ങളുടെ രൂപീകരണം തുടങ്ങിയവയും ഇതിൽ ഉൾപ്പെടുന്നു. കേരളത്തിലെ ക്രൈസ്തവ സമൂഹത്തിൻ്റെ ചരിത്രപരമായ വികാസത്തിൽ കർമ്മെലീത്താ സമൂഹം വഹിച്ച പങ്കാണ് ഗ്രന്ഥത്തിൻ്റെ പ്രധാന പ്രമേയം. ആമുഖം, മാന്നാനാം കുന്ന്, തിരുസ്സഭയിലെ മലർവാടികൾ,സഭയുടെ ഭരണക്രമം, സഭാംഗത്വം, സഭാംഗത്വം, കേരളത്തിലെ മരിയാരാമം എന്നീ അധ്യായങ്ങൾക്ക് പുറമെ സഭയുടേ വിനീതസേവനങ്ങളായ ധ്യാനപ്രസംഗപ്രസ്ഥാനം, ഇടവക ഭരണം, ആരാധനക്രമപരിഷ്കരണം, സന്യാസിനീ സമൂഹ സ്ഥാപനം, മതപ്രചരണപ്രസ്ഥാനം, മിഷ്യൻ പ്രവർത്തനം, വൈദികസെമ്മിനാരികൾ,വിദ്യാഭ്യാസരംഗം, സാമൂഹ്യപ്രവർത്തനങ്ങൾ, സാഹിത്യ സേവനങ്ങൾ എന്നീ വിഷയങ്ങളും ഉൾക്കൊള്ളിച്ചിരിക്കുന്നു.