1924 - ശ്രീ ധന്വന്തരികല്പം
Item
12
Reads
4
Downloads
ml
1924 - ശ്രീ ധന്വന്തരികല്പം
en
1924 - Shree Dhanvantharikalpam
1924
56
ആയൂർവേദ പ്രതിഷ്ഠയ്ക്കും വൈദ്യന്മാരുടെ സമുദ്ധാരണത്തിനുമായി ഭഗവാൻ ധന്വന്തരിയുടെ ഉപാസനയെയും അനുഷ്ഠാനങ്ങളെയും ആസ്പദമാക്കി തയ്യാറാക്കിയ അപൂർവ്വമായൊരു ആയുർവേദ-ആത്മീയ ഗ്രന്ഥമാണ് 'ധന്വന്തരികല്പം'. ആരോഗ്യ സംരക്ഷണത്തിനും രോഗശാന്തിക്കുമായി പണ്ടുമുതലേ നിലനിന്നിരുന്ന ധന്വന്തരി ഉപാസനയും 'ധന്വന്തരി ജയന്തി' (ആശ്വിന കൃഷ്ണ ത്രയോദശി) ആഘോഷങ്ങളും കാലക്രമേണ മന്ദീഭവിച്ച പശ്ചാത്തലത്തിലാണ് ഈ ഗ്രന്ഥം രചിക്കപ്പെടുന്നത്. ധന്വന്തരി വ്രതം, പൂജ എന്നിവയുടെ ശരിയായ വിധികളെക്കുറിച്ച് ജനങ്ങളിലും വൈദ്യസമൂഹത്തിലും അവബോധം സൃഷ്ടിക്കുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം. മദ്രാസ് ഓറിയന്റൽ ലൈബ്രറി ഉൾപ്പെടെയുള്ള പുരാതന ഗ്രന്ഥശാലകളിൽ നിന്നും ശേഖരിച്ച അപൂർവ്വ പഴയ താളിയോലകളെയും ഗ്രന്ഥങ്ങളെയും ആധാരമാക്കിയാണ് ഈ പുസ്തകം ക്രോഡീകരിച്ചിട്ടുള്ളത്. സംസ്കൃത സാഹിത്യത്തിലും പുരാണങ്ങളിലുമുള്ള ധന്വന്തരി വ്രതകഥയുടെ മലയാള സാരം (അർത്ഥം) ലളിതമായി ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു.