1956 - ഗ്രാമങ്ങളുണരുന്നു - വള്ളംകുളം ആർ.കെ. കുറുപ്പ്
Item
26
Reads
4
Downloads
1956 - ഗ്രാമങ്ങളുണരുന്നു - വള്ളംകുളം ആർ.കെ. കുറുപ്പ്
1956 - Gramangalunarunnu - Vallamkulam R.K. Kurup
1956
126
17 × 12 cm (height × width)
പ്രകൃതിഭംഗി നിറഞ്ഞ കേരളത്തിലെ നാട്ടിൻപുറങ്ങളിൽ, അതിന്റെ പശ്ചാത്തലത്തിൽ കഷ്ടപ്പെടുന്ന സാധാരണക്കാരായ കൃഷിക്കാരുടെയും തൊഴിലാളികളുടെയും ദുരിതപൂർണ്ണമായ ജീവിതമാണ് വള്ളംകുളം ആർ. കെ. കുറുപ്പ് എഴുതിയ ഗ്രാമങ്ങളുണരുന്നു എന്ന നാടകത്തിൽ അവതരിപ്പിക്കുന്നത്. അമിതമായ പാട്ടം, താങ്ങാനാവാത്ത കടം, കാർഷികോൽപ്പന്നങ്ങളുടെ വിലക്കുറവ് എന്നിവയാൽ നീറിപ്പുകയുന്ന കൃഷിക്കാരൻ്റെ ജീവിതം നാടകത്തിൽ തെളിഞ്ഞുനിൽക്കുന്നു. സാധാരണക്കാരായ കർഷകരും തൊഴിലാളികളും വേർപിരിഞ്ഞു നിൽക്കാതെ ഒന്നിച്ചു നിന്നാൽ മാത്രമേ തങ്ങളുടെ മേലുള്ള അടിച്ചമർത്തലുകളും ജന്മികളുടെ ചൂഷണങ്ങളും അവസാനിപ്പിക്കാൻ സാധിക്കൂ എന്ന വലിയ സന്ദേശം നാടകം നൽകുന്നു