1967 - കല്ലെറിയേണ്ടവൾ - ജോസഫ് മാൻവെട്ടം
Item
ml
1967 - കല്ലെറിയേണ്ടവൾ - ജോസഫ് മാൻവെട്ടം
en
1967- Kalleriyendaval - Joseph Manvettam
1967
62
ബൈബിൾ കഥാധിഷ്ഠിത ഖണ്ഡകാവ്യത്തിൻ്റെ സംഗ്രഹമാണിത്. വിശുദ്ധ യോഹന്നാൻ്റെ സുവിശേഷം എട്ടാം അധ്യായത്തിലെ "പാപമില്ലാത്തവൻ ആദ്യം കല്ലെറിയട്ടെ" എന്ന ക്രിസ്തുദേവൻ്റെ മഹദ്വചനത്തെയും വ്യഭിചാരത്തിൽ പിടിക്കപ്പെട്ട സ്ത്രീയോടുള്ള അവിടുത്തെ കരുണയെയുമാണ് കവി ഈ കാവ്യത്തിന് വിഷയമാക്കിയിരിക്കുന്നത്. പാലാ രൂപതാ മെത്രാൻ മാർ സെബാസ്റ്റ്യൻ വയലിലിൻ്റെ ആശംസകളോടെയും വെണ്ണിക്കുളം ഗോപാലക്കുറുപ്പിൻ്റെ അവതാരികയോടെയും പുറത്തുവന്ന ഈ കൃതി, മഹാകവി കട്ടക്കയത്തിൽ ചെറിയാൻ മാപ്പിളയുടെ പാവനസ്മരണയ്ക്കാണ് സമർപ്പിച്ചിരിക്കുന്നത്. അഞ്ച് ഖണ്ഡങ്ങളിലായി ക്രിസ്തുവിൻ്റെ ധർമ്മോപദേശം, അഭിസാരികയുടെ പൂർവ്വകാല ചരിത്രം, ജനക്കൂട്ടത്തിൻ്റെ പ്രകോപനവും യേശുവിൻ്റെ അർത്ഥഗർഭമായ മറുപടിയും, ഒടുവിൽ അവരുടെ പശ്ചാത്താപവും ക്രിസ്തുവിൻ്റെ കാരുണ്യവുമാണ് പ്രസാദമനോഹരമായ ശൈലിയിൽ മാൻവെട്ടം ചിത്രീകരിച്ചിരിക്കുന്നത്.