1890 - ഇന്ദുമതീസ്വയംവരം - കോഴിക്കോട്ട് പടിഞ്ഞാറെ കോവിലകത്തെ അമ്മാമൻ തമ്പുരാൻ
Item
ml
1890 - ഇന്ദുമതീസ്വയംവരം - കോഴിക്കോട്ട് പടിഞ്ഞാറെ കോവിലകത്തെ അമ്മാമൻ തമ്പുരാൻ
en
1890 - Indumathi Swayamvaram - Kozhikod Padinjare Kovilakathe Ammaman Thampuran
1890
148
en
1890- Indumathee Swayamvaram
https://opendigi.ub.uni-tuebingen.de/opendigi/CiXIV262
ml
മലയാളത്തിലെ ആദ്യകാല നോവലുകളിൽ ഒന്നായ ഇന്ദുമതീസ്വയംവരം എന്ന നോവലിൻ്റെ ഡിജിറ്റൽ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.കോഴിക്കോട്ട് പടിഞ്ഞാറെ കോവിലകത്തെ അമ്മാമൻ തമ്പുരാൻ ആണ് ഇതിന്റെ രചയിതാവ്. ഇത് ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശേഖരത്തിലുള്ള ഒരു അച്ചടി പുസ്തകമാണ്. പ്രസ്തുത കൃതി കാലിക്കറ്റ് ഭാരതി പ്രസ്സിൽ നിന്നാണ് അച്ചടിച്ചിറക്കിയിട്ടുള്ളത്. ഈ കഥയിലെ പ്രകൃതിയും സംഭവങ്ങളും തികച്ചും സ്വാഭാവികമാണെന്നും, ഇതിലെ ഇതിവൃത്തത്തിന് ഷേക്സ്പിയറുടെ 'സിമ്പലൈൻ' എന്ന നാടകത്തോട് നേരിയ സാദൃശ്യമുണ്ടെന്നും കേരളവർമ്മ വലിയകോയി തമ്പുരാൻ അഭിപ്രായപ്പെടുന്നു.
കാശ്മീരിലെ പ്രതാപരുദ്ര മഹാരാജാവിൻ്റെ പുത്രിയായ ഇന്ദുമതിയും, സൈന്യാധിപൻ്റെ മകനായ സുകുമാരനും തമ്മിലുള്ള പ്രണയമാണ് നോവലിന്റെ മുഖ്യ പ്രമേയം.
കാശ്മീരിലെ പ്രതാപരുദ്ര മഹാരാജാവിൻ്റെ പുത്രിയായ ഇന്ദുമതിയും, സൈന്യാധിപൻ്റെ മകനായ സുകുമാരനും തമ്മിലുള്ള പ്രണയമാണ് നോവലിന്റെ മുഖ്യ പ്രമേയം.