1890 - ഇന്ദുലെഖ രണ്ടാം പതിപ്പ് - ഒ. ചന്തുമെനൊൻ

Item

Title
ml 1890 - ഇന്ദുലെഖ രണ്ടാം പതിപ്പ് - ഒ. ചന്തുമെനൊൻ
en 1890 Indulekha 2nd Edition - O. Chandu Menon
Date published
1890
Number of pages
432
Alternative Title
en 1890 - Indulekha Randam Pathip
Language
Source
https://opendigi.ub.uni-tuebingen.de/opendigi/CiXIV270
Blog post link

Abstract
ml പുസ്തകത്തിൽ ആകെ 20 അധ്യായങ്ങളുണ്ട്. കഥയിലെ പ്രധാന കഥാപാത്രങ്ങൾ പപ്പുമേനോൻ, മാധവൻ, ലക്ഷ്മിക്കുട്ടി അമ്മയുടെ മകളും മാധവൻ്റെ കാമുകിയുമായ ഇന്ദുലേഖ എന്നിവരാണ്. മാധവനും ഇന്ദുലേഖയും തമ്മിലുള്ള പരസ്പര അനുരാഗവും അതിനിടയിലുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് നോവലിൻ്റെ മുഖ്യ പ്രമേയം.
ഈ നോവൽ മാധവൻ്റെയും ഇന്ദുലേഖയുടെയും പ്രണയത്തിൻ്റെ കഥയാണ്. ബി.എ, ബി.എൽ ബിരുദധാരിയും ബുദ്ധിമാനുമായ മാധവനും, ഇംഗ്ലീഷും സംഗീതവും അഭ്യസിച്ച ഇന്ദുലേഖയും പരസ്പരം സ്നേഹിക്കുന്നു. എന്നാൽ, തറവാട്ടിലെ കാരണവരായ പപ്പുമേനോനുമായി മാധവൻ ഒരു കാര്യത്തിൽ വിയോജിക്കുന്നതോടെ തർക്കമുണ്ടാകുന്നു. ഇതിനിടയിൽ ഇന്ദുലേഖയെ വിവാഹം കഴിക്കാൻ നമ്പൂതിരിപ്പാട് എത്തുന്നുണ്ടെങ്കിലും ബുദ്ധിമതിയായ ഇന്ദുലേഖ അതിനെ ശക്തമായി ചെറുക്കുന്നു. ചില തെറ്റിദ്ധാരണകൾ കാരണം മാധവൻ നാടുവിട്ടു പോകുന്നുവെങ്കിലും ഒടുവിൽ ആ തെറ്റിദ്ധാരണകൾ മാറി ഇരുവരും ഒന്നിക്കുന്നതാണ് കഥയുടെ സാരം. അക്കാലത്തെ മരുമക്കത്തായ സമ്പ്രദായത്തെയും നായർ-നമ്പൂതിരി ബന്ധങ്ങളിലെ പൊള്ളത്തരങ്ങളെയും ചന്തുമേനോൻ ഈ നോവലിലൂടെ തുറന്നുകാട്ടുന്നു.
ഇന്ദുലെഖയുടെ അച്ചടിയുടെ ചരിത്രം പരിശോധിച്ചാൽ 1889 ലാണ് ഒന്നാം പതിപ്പ് വരുന്നത്. കോഴിക്കോട് സ്പെക്ടെട്ടർ അച്ചുകൂടത്തിലാണ് ഇത് അച്ചടിച്ചത്. ഈ പതിപ്പ് വെറും മൂന്നു മാസം കൊണ്ടു വിറ്റു തീർന്നു, ഏതാണ്ട് 500നടുത്ത് താളുകൾ ആണ് ഒന്നാം പതിപ്പിനുള്ളത്.