1867 - Catechism of Malayalam Grammar - Hermann Gundert, Liston Garthwaite

Item

Title
1867 - Catechism of Malayalam Grammar - Hermann Gundert, Liston Garthwaite
1867 - മലയാള വ്യാകരണ ചോദ്യോത്തരം - ഹെമ്മൻ ഗുണ്ടർട്ട്, ലിസ്റ്റൺ ഗാർത്തുവേറ്റ്
Date published
1867
Number of pages
326
Alternative Title
Malayala Vyakarana Chodyotharam
Language
Date digitized
Blog post link

Abstract
en This book, prepared in a question-and-answer format from the Malayalam grammar work written by Hermann Gundert, was compiled by Liston Garthwaite, a British educationist. Designed to simplify Malayalam grammar, the book presents the English text on one page and its Malayalam translation on the facing page. The author states that the work was intended for readers who found Gundert’s original edition difficult to understand. Although the book was printed at the Basel Mission press in Mangalore, it was published “by order of the Director of Public Instruction, Cannanore Government Book Depot,” indicating that it was an officially commissioned government publication. It may also have been intended for British officials. Printed in 1867, the book predates the introduction of the chandrakkala sign in Malayalam orthography.
ml ഹെർമ്മൻ ഗുണ്ടർട്ട് എഴുതിയ മലയാളവ്യാകരണ ഗ്രന്ഥത്തിൻ്റെ ചോദ്യോത്തര രൂപത്തിൽ തയ്യാറാക്കിയത് ലിസ്റ്റൺ ഗാർത്ത്വെയ്റ്റ് എന്ന ബ്രിട്ടിഷ് വിദ്യാഭ്യാസവിദഗ്ദ്ധനാണ്. മലയാളവ്യാകരണം ലളിതമാക്കിയിട്ടുള്ള ഈ പുസ്തകത്തിൽ ഒരു താളിൽ ഇംഗ്ലിഷിലും മറ്റെത്താൾ അതിൻ്റെ മലയാളപരിഭാഷയുമാണ്. ഗുണ്ടർട്ടിൻ്റെ പതിപ്പു മനസിലാക്കാൻ പ്രയാസമാണ് എന്ന് പരാതിപ്പെടുന്നവർക്കുവേണ്ടിയാണ് ഈ പുസ്തകം തയ്യാറാക്കിയിരിക്കുന്നത് എന്ന് ഗ്രന്ഥകാരൻ പറയുന്നു. പുസ്തകം മംഗലാപുരത്തെ ബാസൽ മിഷൻ പ്രസ്സിൽ നിന്നാണ് അച്ചടിച്ചിരിക്കുന്നത് എങ്കിലും, ഇത് പ്രസിദ്ധീകരിച്ചിരിക്കുന്നത് "by Order of the Director of Public Instruction, Cannanore Government Book Depot” വേണ്ടിയാണ് എന്നാണ് കാണുന്നത്. ചുരുക്കത്തിൽ സർക്കാർ നിർദ്ദേശപ്രകാരം പ്രസിദ്ധീകരിച്ച പുസ്തകം ആണിത്. ബ്രിട്ടിഷ് ഉദ്യോഗസ്ഥരേയും കൂടി ഉദ്ദേശിച്ച് പ്രസിദ്ധീകരിച്ചതാണ് എന്നു അനുമാനിക്കാം. 1867-ൽ അച്ചടിച്ച ഈ പുസ്തകത്തിൽ ചന്ദ്രക്കല രംഗപ്രവേശം ചെയ്തിട്ടില്ല.