1846 - A Dictionary of High and Colloquial Malayalim and English - Benjamin Bailey
Item
en
1846 - A Dictionary of High and Colloquial Malayalim and English - Benjamin Bailey
1846
872
A Dictionary of High and Colloquial Malayalim and English
ml
മലയാളത്തിലെ ആദ്യത്തെ മലയാളം-ഇംഗ്ലീഷ് നിഘണ്ടുവായ A Dictionary of High and Colloquial Malayalim and English തയ്യാറാക്കിയത് ബെഞ്ചമിൻ ബെയിലിയാണ്. 1846-ൽ കോട്ടയം CMS പ്രസ്സാണ് ഈ പുസ്തകം അച്ചടിച്ചത്. ഇംഗ്ലണ്ടിൽ ജനിച്ചെങ്കിലും മിഷനറി പ്രവർത്തനത്തിനു കേരളത്തിലെത്തി മലയാളഭാഷയ്ക്കും ലിപിയ്ക്കും വളരെ വിലപിടുപ്പുള്ള സംഭാവനകൾ നൽകിയ വ്യക്തിയാണ് ബെഞ്ചമിൻ ബെയിലി. ബെഞ്ചമിൻ ബെയിലിക്ക് ഇംഗ്ലീഷ് മാതൃഭാഷയായിരുന്നു, മലയാളം മാതൃഭാഷപോലെയുമായിരുന്നു. അതുകൊണ്ട് മൂലഭാഷാപദങ്ങളുടെ സത്തയെ ലക്ഷ്യഭാഷാപദങ്ങളിൽ സാർത്ഥകമായും സമർത്ഥമായും ആവിഷ്‌കരിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. ഏ, ഓ എന്നീ ദീർഘസ്വരങ്ങളും സംവൃതോകാരവും ഭാഷയിലന്നു ഉപയോഗത്തിലില്ലാതിരുന്നതിനാൽ, ബെയിലി നിഘണ്ടുവിൽ അത് ഉപയോഗിച്ചിട്ടില്ല. എന്നാൽ ഏ, ഓ എന്നീ അക്ഷരങ്ങളിലാരംഭിക്കുന്ന പദങ്ങളെ പ്രത്യേകം വിഭാഗമായി ബെയിലി നിഘണ്ടുവിൽ ക്രമപ്പെടുത്തിയിട്ടുണ്ട്.
en
A Dictionary of High and Colloquial Malayalim and English, compiled by Benjamin Bailey, is regarded as the first comprehensive Malayalam–English dictionary. Printed at the CMS Press, Kottayam, and published in 1846, the work played a crucial role in the standardization and study of Malayalam vocabulary, usage, and orthography. By documenting both “high” literary Malayalam and colloquial forms of speech, the dictionary reflected the linguistic diversity of nineteenth-century Kerala while also making the language more accessible to European missionaries and scholars.
Although born in England, Benjamin Bailey made enduring contributions to the development of Malayalam language, script, printing, and publishing. His efforts extended beyond translation and lexicography to the advancement of Malayalam typography and print culture.