1845 - Pazhamcholmala

Item

Title
en 1845 - Pazhamcholmala
ml 1845 - പഴഞ്ചൊൽമാല
Date published
1845
Number of pages
147
Alternative Title
Pazhancholmala
Language
Date digitized
Blog post link

Abstract
en 'Pazhamcholmala' (1845), compiled by Hermann Gundert, is an early and important collection of regional Malayalam proverbs, printed by lithography at the Basel Mission Press, Mangalore. The work was compiled with the dual purpose of preserving indigenous proverbial traditions and utilizing them as a means of explaining Christian religious teachings to Malayalam-speaking communities. Divided into three parts, the book reflects the linguistic and orthographic characteristics of nineteenth-century Malayalam. Notably, the letters and sounds corresponding to ഏ and ഓ, along with their associated symbols, are absent from the text, indicating an earlier stage in the standardization of Malayalam script. The exclusive use of Malayalam numerals further enhances its historical significance. As a collection of local wisdom expressed through proverbs, 'Pazhamcholmala' provides valuable insights into the cultural landscape of Kerala while also illustrating the role of missionary scholarship in the documentation, interpretation, and transmission of Malayalam language and folklore during the nineteenth century.
ml 1845-ൽ ഹെർമൻ ഗുണ്ടർട്ട് സമാഹരിച്ച 'പഴഞ്ചൊൽമാല' മംഗളൂരിലെ ബാസൽ മിഷൻ പ്രസിൽ ലിത്തോഗ്രാഫി രീതിയിൽ അച്ചടിച്ച ഒരു പ്രാധാന്യമർഹിക്കുന്ന മലയാള പഴഞ്ചൊല്ല് സമാഹാരമാണ്. കേരളത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ പ്രചാരത്തിലുണ്ടായിരുന്ന പഴഞ്ചൊല്ലുകൾ ശേഖരിക്കുകയും അവയെ ക്രൈസ്തവ ആശയങ്ങളും മതപാഠങ്ങളും വിശദീകരിക്കുന്നതിനുള്ള ഉപാധിയായി ഉപയോഗിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഗ്രന്ഥം തയ്യാറാക്കപ്പെട്ടത്. മൂന്ന് ഭാഗങ്ങളായി വിഭജിച്ചിരിക്കുന്ന ഈ കൃതി പത്തൊൻപതാം നൂറ്റാണ്ടിലെ മലയാള ഭാഷയുടെയും ലിപിയുടെയും സവിശേഷതകൾ പ്രതിഫലിപ്പിക്കുന്നു. ഗ്രന്ഥത്തിൽ ഏ, ഓ എന്നീ സ്വരങ്ങളുടെയും അവയുടെ ചിഹ്നങ്ങളുടെയും അഭാവം അന്നത്തെ മലയാള ലിപിവികാസത്തിൻ്റെ ഒരു ചരിത്രഘട്ടത്തെ സൂചിപ്പിക്കുന്നു. കൂടാതെ, മുഴുവൻ ഗ്രന്ഥത്തിലും മലയാള അക്കങ്ങൾ മാത്രമാണ് ഉപയോഗിച്ചിട്ടുള്ളത്. പ്രാദേശിക ജനജീവിതം, ചിന്തകൾ, മൂല്യങ്ങൾ, ഭാഷാപ്രയോഗങ്ങൾ എന്നിവയെ രേഖപ്പെടുത്തുന്ന ഈ പഴഞ്ചൊല്ല് സമാഹാരം മലയാള ഭാഷാചരിത്രത്തിനും ജനസാഹിത്യ പഠനങ്ങൾക്കും വിലപ്പെട്ട ഒരു സ്രോതസ്സാണ്. അതോടൊപ്പം, പത്തൊൻപതാം നൂറ്റാണ്ടിൽ മിഷനറി പ്രവർത്തനങ്ങളും ഭാഷാ-സാംസ്കാരിക പഠനങ്ങളും തമ്മിലുള്ള ബന്ധം മനസ്സിലാക്കുന്നതിനും ഈ ഗ്രന്ഥം സഹായകമാണ്.